സൂര്യനെ പ്രീതിപ്പെടുത്താൻ ഞായാറാഴ്ച വ്രതം

ഊർജത്തിൻ്റെ പ്രഭവ കേന്ദ്രമായ സൂര്യൻ ഹിന്ദു വിശ്വാസമനുസരിച്ച് ദേവസങ്കൽപ്പമാണ്. കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച മകനാണ് ആദ്യത്യൻ. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ആധാരമായി സൂര്യനെ പ്രീതിപ്പെടുത്തിയാൽ സകല വിധ ഐശ്വര്യങ്ങളും കൈവരും. ഞായാറാഴ്ച വ്രതമാണ് ആദിത്യ പൂജക്ക് ഉത്തമം. ഞായായറാഴ്ച ഉപവാസമിരുന്നാൽ ആഗ്രഹപൂർത്തികരണമുണ്ടാകുമെന്നാണ് വിശ്വാസം.

ഞായാറാഴ്ച വ്രതം സൂര്യോദയം മുതൽ അസ്തമനം വരെയാണ് ഉപവാസം. മദ്യം, മാംസം എന്നിവ ഒഴിവാക്കണം. രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞ് വ്യത്തിയുള്ള സൂര്യ നിറമാർന്ന ഓറഞ്ചോ ചുവപ്പോ വസ്ത്രങ്ങൾ ധരിക്കുക. സൂര്യൻ ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോൾ ചുവന്ന പൂക്കൾ, കുങ്കുമം, മധുരം, ധാന്യം എന്നിവ കലർത്തിയ ജലം നേദിക്കുക. സൂര്യ ക്ഷേത്രദർശനത്തിന് സൂര്യക്ഷേത്രമോ, ശിവക്ഷേത്രമോ തിരഞ്ഞെടുക്കാം. സൂര്യ ക്ഷേത്രത്തിൽ ചുവന്ന പൂക്കൾ കൊണ്ടു വേണം ദർശനം നടത്തേണ്ടത്. വ്രതമെടുക്കുമ്പോൾ ആദിത്യഹൃദയം പാരായണം ചെയ്യുക. ജാതകത്തിലെ ആദിത്യ ദോഷങ്ങൾ അകലും.

പഞ്ചേന്ദ്രിയങ്ങളിൽ കണ്ണുകളെയാണ് സൂര്യൻ പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ ഹൃദയാരോഗ്യം, നേത്ര സംബന്ധമായ അസുഖങ്ങൾ നിങ്ങളെ വിട്ടോഴിയുകയും, ശത്രുക്കളുടെ മേൽ വിജയവും കൈവരും. സമൂഹത്തിൽ ഉയർന്ന സ്ഥാനവും, ആഗ്രഹ സഫലീകരണവും ഉണ്ടാകും

More Like